കാലം
"ഇനി അച്ചന്റെ കാലം കഴിഞ്ഞാണ് അവന് കല്യാണം കഴിക്കുനതെങ്കില് ആയിക്കൊട്ട്"..അച്ചന് മരിക്കാന്‍ നമ്മള്‍ക്ക് പ്രാര്‍ഥിക്കാന്‍ പറ്റുമോ ????............
പടിയില്‍ വച്ച കാല് അയ്യാള് പിന്നോട്ട് വച്ചു ......ഇവള് ഇതാരോടാണ് സംസാരിക്കുന്നത്. ?...
വന്നത് അവള് അറിയാതിരിക്കാന്‍ അയാള്‍ മാറി നിന്നു.
മറുവശത്ത് മകനോടാണ് സംസാരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അയാളില്‍ ഒരു വിഷാദ ചിരി ഉണ്ടായി.....മക്കള്‍ മരണം ആഗ്രഹിക്കുന്നു ..എന്റെ മരണം......
എന്റെ നിഴല്‍ വെട്ടം കണ്ടതോടെ സംസാരം മുറിഞ്ഞു ......അവളുടെ കണ്ണില്‍ നനവുണ്ടായിരുന്നു......
"കുട്ടനോട് കല്യാണ കാര്യം സംസാരിക്കുകയായിരുന്നു, "
മീന്‍ സഞ്ചിയുമായി അടുക്കളയിലേക്കു പോകുമ്പോള്‍ അവള് പിറുപിറുത്തു..........
""ഇപ്പൊ ഒന്നും വേണ്ടാ എന്ന് തന്ന്യാ അവന്..ഇപ്പോളത്തെ കുട്ട്യോളുടെ ഒരു കാര്യങ്ങള്‍......""
അമ്മയെ തല്ലുന അച്ഛനെ വേണ്ട എന്ന് പറഞ്ഞു മൂത്തവന്‍ പന്ത്രണ്ടാം വയസില്‍ വീട് വിട്ടു പോയതാണ്.അല്ലെങ്ങില്അടിച്ചു ഇറക്കിയതാണ് എന്നും വേണമെങ്ങില്‍ പറയാം .
ബാക്കി വരുന്ന രണ്ടെണ്ണം അമ്മയെ ചുറ്റി പറ്റി തന്നെ നിന്നു,
വളരുമ്പോള് അവര്ക്ക് വെറുപ്പ് കൂടി വന്നു..
അച്ച്ചനോളം പോന്ന മകനായി മൂത്തവന്‍ തിരിച്ചുവന്നു...അവന്റെ വളര്ച്ചകളില് അച്ചന് വെറും നോക്കുകുത്തി ആയി..
ഒടുവില്‍ അയ്യാള് മക്കള്‍ക്ക് സ്നേഹത്തോടെ വല്ലതും വച്ച് നീട്ടാന്‍ തുടങ്ങിയപ്പോള്‍..സ്നേഹം നിന്ദിക്കുമ്പോള്‍ ഉണ്ടാകുന വേദന അയാള്‍ ആദ്യമയി രുചിച്ചു...
ഒടുവില്‍ മൂത്തവന്‍ വിവാഹപ്രായം എത്തിയപ്പോള്‍ അച്ഛന് ജീവിച്ചിരിക്കെ കല്യാണം വേണ്ടാ ...........................
കാലം കനിഞ്ഞു നല്കിയ ശിക്ഷ ..
ഡ്രസ്സ് മാറേണ്ടേ ?.....അയാള്‍ അറിയാതെ ഞെട്ടി..
തോര്‍ത്ത് വാങ്ങി അയ്യാള് ഇരുളിലേക്ക് ഇറങ്ങി...മൂത്തവന്റെ കല്യാണം നടക്കട്ടെ,ഭംഗിയായി.,..ഇരുളിലേക്ക് നടക്കുമ്പോള്‍ അയാള്‍ മനസ്സില്‍ ഓര്‍ത്തു..മക്കള്‍ക്ക് അങ്ങനെ എങ്കിലും ഉപകാരമാകട്ടെ...............
Comments
Post a Comment