പ്രതീക്ഷ


ക്യാബ്  ഇറങ്ങി അച്ചായൻസിലേക്ക് നടന്നു.നല്ല പഴം പൊരി ആയിരുന്നു മനസുനിറയെ .ഒരു അടിച്ച ചായക്ക് ഓർഡർ ചെയ്തിട്ട് ഇരിക്കുമ്പോൾ ഓർത്തത് അടിച്ച ചായ നമ്മൾ ഒരു കൂട്ടം ചെങ്ങായിമാർ വന്നു ഹിറ്റ് ആക്കിയതാണല്ലോ എന്നായിരുന്നു .ചില്ലുകൂട്ടിൽ രതീഷ് ഒക്കെ മരിച്ചു കിടക്കുയാണല്ലൊ ..തൽകാലം സുഗിയെൻ മതി .സുഗിയേനും കല്ല് പോലെ ആയിരുന്നു.ചായ നുണയുമ്പോൾ അടുത്ത് ഇരിക്കുന്ന ചേട്ടൻ എങ്ങോട്ടോ നോക്കി നെടുവീർപ്പിട്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.അച്ഛന്റെ ഒക്കെ പ്രായം കാണും ..പ്രാരാബ്ധത്തിന്റെ ഒരു തേങ്ങൽ ആ ദീർഘനിശ്വാസത്തിൽ ഉള്ളതുപോലെ എനിക്ക് തോന്നി..

മോൻ ഐര്പോര്ട്ടിലാണോ ജോലി ????ഹ്മ്മ്?ഞാൻ അതെ എന്ന് ഒന്ന് തലയാട്ടി ചിരിച്ചു..ഈ കോട്ടും സൂട്ടും കണ്ടായിരിക്കാം .....".അതെ ചേട്ടാ" ....ഞാൻ പറഞ്ഞു .

വല്ല ജോലിക്കും സാധ്യത ഉണ്ടോ മോനെ ?

ചേട്ടനാണോ എന്ന് ഞാൻ ആലോചിക്കുമ്പോലെ തോന്നിയത്
കൊണ്ടായിരിക്കാം എനിക്കല്ലാട്ടോ എന്ന് അയാൾ വേഗം തന്നെ പറഞ്ഞത് .
"മോനാ "......."കുറെ പഠിപ്പിച്ചു പറഞ്ഞതൊക്കെ വാങ്ങിയും കൊടുത്തു ...
പത്തു ലക്ഷം ലോൺ എടുക്കേണ്ടിവന്നു എന്നാലും സാരമില നാളെ നമ്മളെ നോകേണ്ടവനാ അല്ലെ "
ഫലം ഉണ്ടായില്ല ഇവിടെ ഒരു ആറുമാസം വിസിറ്റിങ്ങിനു വന്നു പോയി..
ഒന്നും അങ്ങോട്ടേക് റെഡി ആയില്ല ......

എന്ത് ജോലിയും ചെയ്യാൻ റെഡി ആയിപോയി ഇപ്പോൾ ....അവനു വേണ്ടിയാ ഞാൻ മോനോട് ചോദിച്ചേ ?

ചേട്ടാ ഞാൻ....ഇപ്പോൾ എങ്ങനെ ?

എന്തേലും ഉണ്ടെങ്കിൽ മോൻ അറിയിക്കണം കടയിൽ നിന്നും ഇറങ്ങുമ്പോൾ ചേട്ടൻ പറഞ്ഞു ....

നടന്നു നീങ്ങുന്ന ചേട്ടനിൽ പ്രതീക്ഷയുടെതരി പോലും ഇല്ല എന്ന് എനിക്ക് തോന്നി...

ഉണ്ടെങ്കിൽ ചേട്ടൻ എന്റെ മൊബൈൽ നമ്പർ എങ്കിലും വാങ്ങിച്ചേനെ....

ചേട്ടാ ....ചേട്ടൻ എന്റെ മൊബൈൽ നമ്പർ വെക്ക് ....നടക്കുവോ എന്ന് അറിയില്ല എന്നാലും നമ്മൾക്കു നോക്കാം .......

എനിക്ക് ഒരു ഉറപ്പും ഇല്ലായിരുന്നിട്ടും അയാളുടെ പ്രതീക്ഷയെ കെട്ടണയ്ക്കാൻ എന്റെ മനസ് അനുവദിച്ചില്ല ..............

Comments

Popular posts from this blog

സ്വപ്ന മഴ ...

നൊമ്പരം