കാത്തിരിപ്പ്


"സാര്‍ ..ഇത് അല്‍പ്പം ക്രിട്ടിക്കല്‍ ആണ്..ഒന്നും പറയാന്‍ പറ്റില്ല.."റിസെപ്ഷനില്‍  നിന്നും വന്ന മറുപടി ഇടുത്തീ പോലെ അയാളുടെ നെഞ്ചില്‍ വന്നിറങ്ങി .."
എന്താ പറ്റിയത് ?..
അയാള്‍ ആ ചോദ്യം കേട്ടില്ല.......
"ഒന്ന് വീണതാണ്" ....ബാക്കി പറയാന്‍ അയാള്‍ക്ക്‌ വാക്കുകള്‍ കിട്ടിയില്ല.എല്ലാം എന്റെ അശ്രദ്ധ.അയാള്‍ മനസ്സില്‍ ഓര്‍ത്തു..
"ശ്രമിക്കാം സര്‍ പരമാവധി..."റിസെപ്ഷന്‍ ആശ്വസിപ്പിച്ചു..."ഈ കടലാസ്സില്‍ എല്ലാം എഴുതിയിട്ടുണ്ട്,നിങ്ങളുടെ സമ്മതം  വേണം ""
ശരി..അയാള്‍ തലയാട്ടി....
ബില്ല്???അയാള്‍ ചോദ്യത്തോടെ നോക്കി ......
ഇപ്പൊ വേണ്ടാ എന്ന് റിസപ്ഷന്‍ ആഗ്യം കാണിച്ചു..
വിറയാര്‍ന്ന മനസ്സുമായി അയാള്‍ കസേരയിലേക്ക് ചാഞ്ഞു..
ആരൊക്കെയോ വാതില്‍ തുറന്നു അകത്തേക്കും പുറത്തേക്കും ഓടുന്നു ....ഇവരാണോ ചെക്ക്‌ ചെയുന്നവര്‍?അയാള്‍
ആലോചിച്ചു കൊണ്ടിരിന്നു. ..
രണ്ടാം നിലയില്‍ നിന്നും കുറെ വയറുകളും ആയി ഒരാള്‍ അകത്തേക്ക് പോയി...അകത്തു മറ്റൊരാളും ആയി എന്തോ വലിയ ചര്‍ച്ച നടക്കുന്നത് അയാള്‍ ചില്ലിന്‍ കൂട്ടിലൂടെ കാണുന്നുണ്ടായിരുന്നു..
നെഞ്ഞിടിപ്പിന്റെ വേഗതയേറി...
സാര്‍,,,,റിസപ്ഷന്റെ വിളി എന്നെ ഞെട്ടി ഉണര്‍ത്തി ....സമയം അധിക്രമിച്ചിരിക്കുന്നു...ഞാന്‍ വാച്ചിലേക്ക് നോക്കി...
"എല്ലാം ഒക്കെയായി സാര്‍..ഇനി സാര്‍ ആ ബാറ്ററിയും സിമും ഇട്ടു ഒന്ന് ചെക്ക് ചെയ്താട്ടേ.......""""റിസപ്ഷന്‍  ആ മൊബയില്‍ അയ്യാളെ ഏല്പിച്ചു..
".ശ്രദ്ധിച്ചു ഉപയോഗിക്കണം ഇട്ടോ"......"വീഴാതെ ശ്രദ്ദിക്കണം ........"കൂടെ ഒരു ഉപദേശവും...
പുഞ്ചിരിക്കുന്ന മുഖത്തോടെ അയാള്‍ ആ കാത്തിരിപ്പിന് വിരാമം ഇട്ടു.........

Comments

Post a Comment

Popular posts from this blog

സ്വപ്ന മഴ ...