ശ്രീലകം .........സ്വപ്നത്തിലേക്ക് വാതായനം തുറന്നപ്പോള്‍ .......
പറഞ്ഞു തീര്‍ക്കാന്‍ ഇനിയും ഏറെയുണ്ട് ......ചിലതൊക്കെ തൊണ്ടയില്‍ കുരുങ്ങി ,നെഞ്ചിടിപ്പിന്റെ വേഗത കൂട്ടി അങ്ങനെ കെട്ടികിടക്കുന്നു .........
പെയ്യാന്‍ ഏറെയുണ്ട്.....മൂടിക്കെട്ടി ,ഇടയക്ക് കാറ്റ് വീശുമ്പോള്‍ ഇപ്പൊ പെയ്യുമെന്ന് കരുതി ഞാന്‍ എന്റെ കൈകള്‍ നീട്ടും.....പക്ഷെ മഴത്തുള്ളികള്‍ ഭൂമിയില്‍ എത്തിയില്ല ഇതുവരെ............ അതോ എന്റെ ആത്മാവില്‍ മഴയായും പേമാരിയായും പെയ്തുതീരാന് കാത്ത് നില്ക്കുന്നതാവാം.
കണിക്കൊന്ന എപ്പോഴോ പൂത്തുനില്ക്കുന്നു..നീയത് കാണുന്നുണ്ടോ?
തല്ക്കാലം നമ്മുക്ക് നമ്മുടെ ശ്രീലകത്തെക്ക് മടങ്ങിവരാം .............
ഒരു ചെറിയ തുളസിത്തറ, പിന്നെ ചെണ്ടുവല്ലിയും വാടാമല്ലിയും ചെമ്പരത്തി പൂവിന് ചില്ലകളും മുറ്റങ്ങളില്‍ ഇരുവശങ്ങളിലുമായി........കുറ്റിമുല്ല ചെടികള്‍ ചുറ്റിലും ......രാത്രി വീശുന്ന കാറ്റിന് മുല്ലപൂവിന്റെ സുഗന്ധം ഉണ്ടാകും...പൂമുഖത്തെ മരത്തിന്റെ തൂണില്‍ ശ്രീലകം എന്ന് കൊത്തി വച്ചിരിക്കുന്നു ............ നടുക്കളത്തിലായി ഏഴ് തിരിയിട്ട നിലവിളക്ക്.....ശ്രീലകതിലേക്ക് വലതുകാല് വച്ചു കയറിവരുന്ന ശ്രീയ്ക്ക് എണ്ണയിട്ടു തിരിതെളിയിക്കാനായി ഏഴ് തിരിയിട്ട നിലവിളക്ക്...പൂജമുറിക്ക് കാലെടുത്ത് വയ്ക്കുനതിന് മുന്പേ വലതുഭിത്തിയില് ഒരു നാമം കൊത്തിവച്ചിരിക്കുന്നു."."വൃന്ദാവനം.""............ ശരി ഇനി പൂജാമുറി നോക്കിക്കോളു...കൃഷ്ണ ഭഗവാന് ആണല്ലേ കൂടുതല്‍ ?പിന്നെ വൃന്ദാവനത്തില്‍ ആര് വേണം വേറെ?പിന്നെ ""സന്ഗീര്ത്തനം "".....ഇതാണ് എന്റെ മനസിലെ മഴവില്ല് ..................നിറങ്ങളും സ്വപനങ്ങളും നിറം വയ്ക്കുനത് ഈ മുറിയില്‍ നിന്നാണ്........""""ഇതാണ് സന്ഗീര്ത്തനം .""""പുലര്ക്കാലത്ത് കണ്ണുതുറന്നു ജനല്‍ പാളികള്‍ പാതി തുറന്നിടണം ..പതിയെ വെയില് നാളം അതിലൂടെ ചുവരില്‍ ചിത്രം വരച്ചോളും......വയലിന് കരയില്‍ ശ്രീലകം അങ്ങനെ .....അങ്ങനെ...
എങ്ങനെ....?എങ്ങനെ....
എങ്ങനെ....?എങ്ങനെ....
ഡാ....ശാന്തമ്മയുടെ ശബ്ധമാനല്ലോ?...ഇതെങ്ങനെ ഇവരൊക്കെ ശ്രീലകത്തു വന്നു..?
നിങ്ങള്‍ എങ്ങനെ .......?മുഴുവനാക്കിയില്ല അതിനു മുന്പേ തൂക്കിപിടിച്ച പാത്രം കാണിച്ചു കൊണ്ട് അലറി ......""പോയി പാല് വാങ്ങിട്ടു വാടാ.........ഹാങ്ങറില്‍ നിന്നും കുപ്പായവും എടുത്തു ഞാന്‍ പതുക്കെ വഴിയിലേക്ക് ഇറങ്ങി നടന്നു ....ഇടയ്ക്കു ഞാന്‍ തിരിഞ്ഞു നോക്കി ......എന്റെ വീട് കണ്ടപ്പോള്‍ അറിയാതെ ചുണ്ടില്‍ ചിരിവന്നു.... ശ്രീലകം.........ശരിയായ.. ശ്രീലകം...............................................................

Comments
Post a Comment