ഒറ്റക്കയന്റെ കാമ വെറിയില്‍ അകപ്പെട്ടുപോയ സൗമ്യ എന്ന പെണ്‍കുട്ടിയുടെ ആത്മാവിനു വേണ്ടി.........

"മഴവില്ലിനു നിറം പോരെന്നും പൂക്കള്‍ക്ക് സുഗന്ധം പോരെന്നും തോന്നുന്ന പ്രണയദിനം .......മനസ്സില്‍ താലോലിച്ച പ്രണയം അവനിലേക്ക്‌ അഥവാ അവളിലേക്ക്‌ എത്തിക്കാന്‍ കൊതിയോടെ കാത്തിരുന്ന ദിനം..അങ്ങകലെ രാത്രിയുടെ മറവില്‍ കാമ വെറിപൂണ്ട ഒരു വിധിയുടെ കയ്യില്‍ അകപെട്ടുപോയ ആ പെണ്‍കുട്ടിക്ക്‌ ആരോടയിരിക്കാം പ്രണയം?...............പറയാന്‍ ബാക്കി വച്ചുപോയ പ്രണയം.............
         പ്രിയപ്പെട്ട വാലന്റെയിന്‍ ,..ഈ ദിനം, ഞാന്‍ ആ പെണ്‍കുട്ടിയുടെ ആത്മാവിന്റെ ശാന്തിക്കായി മാറ്റിവച്ചിരിക്കുന്നു ........നിന്റെ അരികിലേക്ക് അവള്‍ നേരത്തെ എത്തി...നിന്റെ മഞ്ഞിന്‍ നേര്‍ത്ത കണങ്ങള്‍ കൊണ്ട് നീയവളെ തഴുകി ആശ്വസിപ്പിക്കണം ,.........ഈ ഭൂമിയില്‍ അവളുടെ ഓര്‍മ്മകള്‍ മാത്രമേ ഉള്ളു....ആത്മാവ് നിന്റെ അരികിലും...നീ അവളോട്‌ പറയണം..."""ഭൂമിയില്‍ നീ മാലാഖ ആണെങ്ങില്‍ നിനക്ക് ചുറ്റിലും കാമ വെറിപൂണ്ട കഴുകന്മാര്‍ ആണ്.....സ്വര്‍ഗത്തില്‍ നീ മാത്രം ആയിരിക്കും മാലാഖ .....നീ മാത്രം....""""".........14-04-2011

Comments

Popular posts from this blog

കാത്തിരിപ്പ്

സ്വപ്ന മഴ ...