Posts

Showing posts from June, 2011

കാത്തിരിപ്പ്

"സാര്‍ ..ഇത് അല്‍പ്പം ക്രിട്ടിക്കല്‍ ആണ്..ഒന്നും പറയാന്‍ പറ്റില്ല.."റിസെപ്ഷനില്‍  നിന്നും വന്ന മറുപടി ഇടുത്തീ പോലെ അയാളുടെ നെഞ്ചില്‍ വന്നിറങ്ങി .." എന്താ പറ്റിയത് ?.. അയാള്‍ ആ ചോദ്യം കേട്ടില്ല....... "ഒന്ന് വീണതാണ്" ....ബാക്കി പറയാന്‍ അയാള്‍ക്ക്‌ വാക്കുകള്‍ കിട്ടിയില്ല.എല്ലാം എന്റെ അശ്രദ്ധ.അയാള്‍ മനസ്സില്‍ ഓര്‍ത്തു.. "ശ്രമിക്കാം സര്‍ പരമാവധി..."റിസെപ്ഷന്‍ ആശ്വസിപ്പിച്ചു..."ഈ കടലാസ്സില്‍ എല്ലാം എഴുതിയിട്ടുണ്ട്,നിങ്ങളുടെ സമ്മതം  വേണം "" ശരി..അയാള്‍ തലയാട്ടി.... ബില്ല്???അയാള്‍ ചോദ്യത്തോടെ നോക്കി ...... ഇപ്പൊ വേണ്ടാ എന്ന് റിസപ്ഷന്‍ ആഗ്യം കാണിച്ചു.. വിറയാര്‍ന്ന മനസ്സുമായി അയാള്‍ കസേരയിലേക്ക് ചാഞ്ഞു.. ആരൊക്കെയോ വാതില്‍ തുറന്നു അകത്തേക്കും പുറത്തേക്കും ഓടുന്നു ....ഇവരാണോ ചെക്ക്‌ ചെയുന്നവര്‍?അയാള്‍ ആലോചിച്ചു കൊണ്ടിരിന്നു. .. രണ്ടാം നിലയില്‍ നിന്നും കുറെ വയറുകളും ആയി ഒരാള്‍ അകത്തേക്ക് പോയി...അകത്തു മറ്റൊരാളും ആയി എന്തോ വലിയ ചര്‍ച്ച നടക്കുന്നത് അയാള്‍ ചില്ലിന്‍ കൂട്ടിലൂടെ കാണുന്നുണ്ടായിരുന്നു.. നെഞ്ഞിടിപ്പിന്റെ വേഗതയേറി... സാര്...

ഒറ്റക്കയന്റെ കാമ വെറിയില്‍ അകപ്പെട്ടുപോയ സൗമ്യ എന്ന പെണ്‍കുട്ടിയുടെ ആത്മാവിനു വേണ്ടി.........

"മഴവില്ലിനു നിറം പോരെന്നും പൂക്കള്‍ക്ക് സുഗന്ധം പോരെന്നും തോന്നുന്ന പ്രണയദിനം .......മനസ്സില്‍ താലോലിച്ച പ്രണയം അവനിലേക്ക്‌ അഥവാ അവളിലേക്ക്‌ എത്തിക്കാന്‍ കൊതിയോടെ കാത്തിരുന്ന ദിനം..അങ്ങകലെ രാത്രിയുടെ മറവില്‍ കാമ വെറിപൂണ്ട ഒരു വിധിയുടെ കയ്യില്‍ അകപെട്ടുപോയ ആ പെണ്‍കുട്ടിക്ക്‌ ആരോടയിരിക്കാം പ്രണയം?...............പറയാന്‍ ബാക്കി വച്ചുപോയ പ്രണയം.............          പ്രിയപ്പെട്ട വാലന്റെയിന്‍ ,..ഈ ദിനം, ഞാന്‍ ആ പെണ്‍കുട്ടിയുടെ ആത്മാവിന്റെ ശാന്തിക്കായി മാറ്റിവച്ചിരിക്കുന്നു ........നിന്റെ അരികിലേക്ക് അവള്‍ നേരത്തെ എത്തി...നിന്റെ മഞ്ഞിന്‍ നേര്‍ത്ത കണങ്ങള്‍ കൊണ്ട് നീയവളെ തഴുകി ആശ്വസിപ്പിക്കണം ,.........ഈ ഭൂമിയില്‍ അവളുടെ ഓര്‍മ്മകള്‍ മാത്രമേ ഉള്ളു....ആത്മാവ് നിന്റെ അരികിലും...നീ അവളോട്‌ പറയണം..."""ഭൂമിയില്‍ നീ മാലാഖ ആണെങ്ങില്‍ നിനക്ക് ചുറ്റിലും കാമ വെറിപൂണ്ട കഴുകന്മാര്‍ ആണ്.....സ്വര്‍ഗത്തില്‍ നീ മാത്രം ആയിരിക്കും മാലാഖ .....നീ മാത്രം....""""".........14-04-2011

ശ്രീലകം .........സ്വപ്നത്തിലേക്ക് വാതായനം തുറന്നപ്പോള്‍ .......

പറഞ്ഞു തീര് ‍ ക്കാന് ‍ ഇനിയും ഏറെയുണ്ട് ...... ചിലതൊക്കെ തൊണ്ടയില് ‍ കുരുങ്ങി , നെഞ്ചിടിപ്പിന്റെ   വേഗത കൂട്ടി അങ്ങനെ കെട്ടികിടക്കുന്നു ......... പെയ്യാന് ‍ ഏറെയുണ്ട് ..... മൂടിക്കെട്ടി , ഇടയക്ക് ‌ കാറ്റ് വീശുമ്പോള് ‍ ഇപ്പൊ പെയ്യുമെന്ന് കരുതി ഞാന് ‍ എന്റെ കൈകള് ‍ നീട്ടും ..... പക്ഷെ മഴത്തുള്ളികള് ‍ ഭൂമിയില് ‍ എത്തിയില്ല ഇതുവരെ ............ അതോ എന്റെ ആത്മാവില് ‍ മഴയായും പേമാരിയായും പെയ്തുതീരാന് ‍ കാത്ത് നില് ‍ ക്കുന്നതാവാം . കണിക്കൊന്ന എപ്പോഴോ പൂത്തുനില് ‍ ക്കുന്നു .. നീയത് കാണുന്നുണ്ടോ ? തല്ക്കാലം നമ്മുക്ക് നമ്മുടെ ശ്രീലകത്തെക്ക് മടങ്ങിവരാം ............. ഒരു ചെറിയ തുളസിത്തറ , പിന്നെ ചെണ്ടുവല്ലിയും വാടാമല്ലിയും ചെമ്പരത്തി   പൂവിന് ‍ ചില്ലകളും മുറ്റങ്ങളില് ‍ ഇരുവശങ്ങളിലുമായി ........ കുറ്റിമുല്ല ചെടികള് ‍ ചുറ്റിലും ...... രാത്രി വീശുന്ന കാറ്റിന് മുല്ലപൂവിന്റെ   സുഗന്ധം ഉണ്ടാകും ... പൂമുഖത്തെ മരത്തിന്റെ തൂണില് ‍ ശ്രീലകം എന്ന് കൊത്തി വച്ചിരിക്കുന്നു ............ നടുക്കളത്തിലായി ഏഴ് തിരിയിട്ട നിലവിളക്ക് ..... ശ്രീലക...

നൊമ്പരം

" എവിടെയായിരുന്നു ഇത്രയും നേരം ?" അട്ടഹാസം ക്ലാസ്സ് ‌ റൂമില് ‍ മുഴങ്ങിപ്പോയി ...... നനഞ്ഞു ഒട്ടിയ ശരീരത്തില് ‍ നിന്നും മഴത്തുള്ളികള് ‍ വരാന്തയിലേക്ക് ഒഴുകുന്നുണ്ടായിരുന്നു . അവള് ‍ ഭയത്തോടെ വാതിലിനു മറവിലേക്ക് മാറി നിന്നു . " മഴയാണെന്നു അറിയില്ലേ മണിക്കുട്ടി   നിനക്ക് ?..... വടിയും കുടയും   ഇല്ലാതെ വന്നോളും .... ടീച്ചര് ‍ പിന്നെയും എന്തൊക്കെയോ പിറുപിറുത്തു .. നനഞ്ഞ കുപ്പയത്തോടെ കൂട്ടുകാരിയുടെ അടുത്തിരിക്കുമ്പോള് ‍ :, കുടയെന്ന സ്വപ്നം ഞാനും അമ്മയും   കാണാന് ‍ തുടങ്ങിയിട്ട് കുറെ നാളായി എന്ന് എങ്ങനെ പറയും എന്നറിയാതെ അവള് ‍ കരഞ്ഞുപോയി .. എന് ‍ റെ മഴയേ ഞാന് ‍ സ്കൂളില് ‍ എത്തിയതിനു ശേഷം മാത്രമേ ഇനി പെയ്യാവുട്ടോ ...... എന്ന പ്രാര് ‍ ത്ഥനയോടെ അവള് ‍ പുസ്തകസഞ്ചിയില് ‍ നിന്നും നനയാത്ത പുസ്തകങ്ങള് ‍ എടുത്തു നിവര്‍ത്തി ...............

സ്വപ്ന മഴ ...

രാത്രിയില് ‍ പെയ്യുന്ന മഴയ്ക്ക് ‌ സൗന്ദര്യം ഉണ്ടാകുമോ ? മഴയുടെ ആര് ‍ ത്തനാദവും ആസ്വദിച്ചു പുതപ്പിനടിയില് ‍ ചുരുണ്ട് കിടന്ന് ‍ ഉറങ്ങുന്നതിനിടയില് ‍ ആര് ആലോചിക്കാന് ‍ ?..... രാത്രിയില് ‍ പെയ്യുന്ന മഴയ്ക്ക് ‌ സൗന്ദര്യം ഉണ്ടാകുമോ ?.. അവള് ‍ അറിയാതെ വീണ്ടും ചോദിച്ചു ... " നിനക്ക് വട്ടാണ് അതും പറഞ്ഞു അയാള് ‍ തിരിഞ്ഞു കിടന്നു ..." ഉറങ്ങാന് ‍ നോക്ക് ... ആ മറുപടി അവള് ‍ പ്രതീക്ഷിചിരിന്നു എന്ന് മട്ടില് ‍ അവള് ‍ തല ചെറുതായി കുലുക്കി .. ശരിയാണ്   എന്ന മട്ടില് ‍ ചെറിയ മന്ദഹാസം മുഖത്തു വന്നുപോയി ... ജനല് ‍ കമ്പികളില് ‍ ചേര് ‍ ത്തു പിടിച്ച കയ്കളിലേക്ക് അപ്പോഴും മഴത്തുള്ളികള് ‍ തെറിച്ചു വീഴുന്നുണ്ടായിരുന്നു .... ഇടവപ്പാതിയുടെ ആര് ‍ ത്തനാദം പോലെ അവളുടെ കണ്ണില് ‍ നിന്നും മഴത്തുള്ളികള് ‍ ഉതിര് ‍ ന്നു വീണുകൊണ്ടിരുന്നു ...........................

പറയാന്‍ ബാക്കി വച്ചത്.........

ഇടവപ്പാതി നാട്ടില്‍ നിന്നും ചേച്ചിയുടെ ഫോണ് ‍ ഉണ്ടായിരുന്നു . തോരാത്ത ഇടവപ്പാതിയെ അവള്‍ ശപിക്കുന്നുണ്ടായിരുന്നു കുട്ടികള്‍ക്ക്   രണ്ടാള്‍ക്കും നല്ല സന്തോഷമാണ് മഴ നനയാന്‍ ‍ . ഇപ്പൊ അവരെ സ്കൂളില്‍ വിട്ടിട്ടു വന്നതേ ഉള്ളു അവള്‍ .. നിനക്ക് സുഖമല്ലേ അവിടെ ?.  മനസ്സില്‍ തോരാത്ത ഇടവപ്പാതിയെ ഓര്‍ത്തി രിക്കുന്നതിനിടയി ല്‍ ആ ചോദ്യം ഒലിച്ചുപോയി ......